പെരളശ്ശേരി: ഐവര്‍കുളം മഹാവിഷ്ണു ക്ഷേത്ര പുന:പ്രതിഷ്ഠാ ബ്രഹ്മകലശ മഹോത്സവത്തോടനുബന്ദിച്ച് ചതുര്‍ബാഹുവായ മഹാവിഷണുവിന്റെ വിഗ്രഹപ്രതിഷ്ഠ കര്‍മ്മം ഇന്ന് നടക്കും. ഉച്ചക്ക് 12.10 നും 1.13 നും ഇടയിലുള്ള ശുഭമുഹൂര്‍ത്തത്തില്‍ ക്ഷേത്രം തന്ത്രി എരുവേശ്ശി പുടവരില്ലത്ത് ഹരിജയന്തന്‍ നമ്പൂതിരി പിടിന്റെ മുഖ്യ കാര്‍മ്മികത്വത്തിലാണ് ചടങ്ങ് നടക്കുക. പ്രതിഷ്ഠാ ദിനത്തോടനുബന്ധിച്ച് പ്രത്യേക പൂജകളും ഉണ്ടാവും. ഒബതാം ദിവസമായ 8ന് രാവിലെ 5 മണിക്ക് കണി ദര്‍ശനം തുടര്‍ന്ന് ബ്രഹ്മകലശാഭിഷേകം, വൈകുന്നേരം 6.30 തിന്ന് തിടമ്പ് നൃത്തത്തോടെ മഹോത്സവം സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: