കണ്ണൂര്‍: റേഷന്‍ അര്‍ഹതാ ലിസ്റ്റില്‍നിന്നും പുറന്തളളപ്പെട്ട മുഴുവന്‍ കര്‍ഷക തൊഴിലാളികളേയും ലിസ്റ്റില്‍ ഉള്‍പ്പെടുത്തുക, ക്ഷേമനിധി ആനുകൂല്യങ്ങള്‍ കാലോചിതമായി പരിഷ്ക്കരിക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരളാ സ്റ്റേറ്റ് കര്‍ഷക തൊഴിലാളി ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ 6 ന് കലക്ട്രേറ്റ് പടിക്കല്‍ ധര്‍ണ്ണ നടത്തുമെന്ന് ഫെഡറേഷന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ധര്‍ണ്ണ സംസ്ഥാന പ്രസിഡണ്ട് കെ.വി.വിജയന് ഉദ്ഘാടനം ചെയ്യും. വാര്‍ത്താ സമ്മേളനത്തില്‍ കട്ടക്കുളം രാമചന്ദ്രന്, മൊടപ്പത്തി ബാലന്, പി.പി.മോഹനന്, കെ.പ്രഭാകരന് എന്നിവര്‍ പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: