മാക്കേക്കടവ്–നേരേകടവ് പാലം: നിര്‍മ്മാണം പുരോഗമിക്കുന്നു

Tuesday 4 July 2017 8:14 pm IST

പൂച്ചാക്കല്‍: മാക്കേക്കടവ് നേരേകടവ് പാലത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നു. പൈലുകളുടെ നിര്‍മാണം പൂര്‍ത്തിയായി. ഒരു വര്‍ഷത്തിനുള്ളില്‍ പാലം നിര്‍മ്മാണം പൂര്‍ണമാക്കാനാണു ശ്രമം. ആകെ 102 പൈലുകള്‍ സ്ഥാപിക്കേണ്ടതില്‍ എല്ലാം പൂര്‍ത്തിയായി. പാലത്തിന്റെ സ്ലാബുകളും മറ്റു ഭാഗങ്ങളും കരയില്‍ നിര്‍മ്മിച്ചശേഷം ജങ്കാറിലൂടെ യന്ത്രസംവിധാനത്തില്‍ കായലിലെത്തിച്ചു സ്ഥാപിക്കുകയാണു ചെയ്യുക. ഇതിനുള്ള അത്യാധുനിക യന്ത്രങ്ങള്‍ കൊച്ചിയില്‍ നിന്നും ഉടന്‍ മാക്കേക്കടവിലെത്തിക്കും. ജങ്കാര്‍, ബോട്ട് തുടങ്ങിയ സൗകര്യങ്ങള്‍ ഉപയോഗിച്ചു നാല്‍പതോളം തൊഴിലാളികള്‍ 24 മണിക്കൂറുമാണു തൊഴില്‍ ചെയ്യുന്നത്. തുറവൂര്‍ പമ്പ സംസ്ഥാനപാതയുടെ രണ്ടാമത്തെ പാലമാണ് മാക്കേക്കടവ് നേരേകടവ് പാലം. 850 മീറ്റര്‍ നീളത്തിലും ഇരുവശങ്ങളിലും ഒന്നരമീറ്റര്‍ നടപ്പാതയുള്‍പ്പെടെ 11 മീറ്റര്‍ വീതിയിലുമാണു പാലം നിര്‍മിക്കുന്നത്. 100 കോടിയാണു ചെലവ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.