മാവേലിക്കര: ജില്ലയില്‍ പ്ലസ്വണ് പ്രവേശനത്തിന് സ്പോര്‍ട്സ് ക്വോട്ടയില്‍ 378 സീറ്റ് ഒഴിവ്. ഒന്നു മുതല്‍ പത്തുസീറ്റുകള്‍ വരെ ഓരോ സ്കൂളിലും ഒഴിവുണ്ട്. മുഖ്യഘട്ടത്തില്‍ രണ്ട് അലോട്ട്മെന്റുകളും സപ്ലിമെന്ററി ഘട്ടത്തില്‍ ഒരു അലോട്ട്മെന്റും ഉള്‍പ്പെട്ടതാണ് ക്വാട്ട പ്രവേശനം.
മുഖ്യഘട്ടത്തിലെ രണ്ട് അലോട്ട്മെന്റുകള്‍ ജൂണ്‍ 27ന് പൂര്‍ത്തീകരിച്ചു. മുഖ്യഘട്ടത്തില്‍ സ്പോര്‍ട്ട്സ് മികവ് രജിസ്ട്രേഷന് നടത്തി ജില്ലാ സ്പോര്‍ട്ട്സ് കൗണ്‍സിലില്‍ നിന്നും സ്കോര്‍ കാര്‍ഡ് നേടാന്‍ കഴിയാത്തവര്‍ക്ക് ജൂലൈ അഞ്ച് വരെ അതത് ജില്ലാ സ്പോര്‍ട്ട്സ് കൗണ്‍സിലുകളുമായി ബന്ധപ്പെട്ട് നേടാവുന്നതാണ്. മുഖ്യഘട്ടത്തില്‍ സ്കോര്‍ കാര്‍ഡ് നേടിയ ശേഷം സ്പോര്‍ട്ട്സ് ക്വാട്ടാ പ്രവേശനത്തിനായി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്കും, പുതിയ സ്കോര്‍ കാര്‍ഡ് നേടുന്നവര്‍ക്കും സപ്ലിമെന്ററി ഘട്ടത്തില്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.
മുഖ്യഘട്ടത്തില്‍ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാത്തവര്‍ക്ക് വേക്കന്‍സിക്ക് അനുസൃതമായി പുതിയ ഓപ്ഷനുകള്‍ ഉള്‍പ്പെടുത്തി നേരത്തെ അപേക്ഷ വേരിഫിക്കേഷനായി സമര്‍പ്പിച്ച സ്കൂളുകളില്‍ സമര്‍പ്പിക്കണം. ജൂലൈ ഒന്നു മുതല്‍ പത്തുവരെയാണ് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ടത്. 14ന് സപ്ലിമെന്ററി അലോട്ട്മെന്റ്പ്രസിദ്ധീകരിക്കും.
ജൂലൈ 17ആണ് അവസാന പ്രവേശന തീയതി. ആദ്യ രണ്ടു അലോട്ട്മെന്റുകള്‍ പൂര്‍ത്തിയാക്കി പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിച്ചപ്പോള്‍ ജനറല്‍ സീറ്റില്‍ ജില്ലയില്‍ 1343 സയന്‍സ് സീറ്റുകള്‍ ഉള്‍പ്പെടെ 2553 സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നു. ഇതോടൊപ്പം സ്കൂള്‍, സബ്ജക്ട് കോംപിനേഷന്‍ മാറ്റത്തിന് പുതുക്കിയ അലോട്ട്മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും. ഇതോടെ ഓരോ സ്കൂളുകളിലും ഒഴിവുള്ള സീറ്റുകളില്‍ കാര്യമായ വ്യത്യാസം ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: