പൊന്‍കുന്നം: ചിറക്കടവ് ഗ്രാമപഞ്ചായത്ത് ഇടത്തം പറമ്പ് ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ കാടുകയറിക്കിടക്കുന്ന സ്ഥലത്ത് മാലിന്യം കൂട്ടിയിട്ടിരിക്കുന്നത് സമീപവാസികള്‍ക്ക് ദുരിതമാകുന്നു
ആശുപത്രി മാലിന്യം ഉള്‍പ്പെടെ ലോഡുകണക്കിന് മാലിന്യമാണ് ജനവാസ കേന്ദത്തിന് സമീപം നിക്ഷേപിച്ചിരിക്കുന്നത്. ഇതു കാരണം പ്രദേശത്ത് നായ്ക്കളുടെയും, കൊതുകിന്റെയും ശല്ല്യവും ദുര്‍ഗന്ധവും രൂക്ഷമാണ്. ഇക്കാരണം പറഞ്ഞ് പലതവണ പഞ്ചായത്തില്‍ പരാതി കൊടുത്തെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ലെന്നു ആക്ഷേപമുണ്ട്.
മേഖലയില്‍ വിവിധങ്ങളായ പകര്‍ച്ചപ്പനി, ഡെങ്കിപ്പനി പടര്‍ന്നു കയറുമ്പോഴും അധികൃതര്‍ ഒന്നും ചെയ്യുന്നില്ലെന്നും അനധികൃത മാലിന്യനിക്ഷേപത്തിന് പരിഹാരം കാണണമെന്നും ഇടത്തം പറമ്പ് ജ്യോതിസ് നഗര്‍ നിവാസികള്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: