പൊന്‍കുന്നം: വീടിന്റെ പോര്‍ച്ചില്‍ വെച്ചിരുന്ന ബൈക്കില്‍ കഞ്ചാവ് സൂക്ഷിച്ച യുവാവിനെ പൊന്‍കുന്നം പോലീസ് അറസ്റ്റ് ചെയ്തു. എലിക്കുളം, ഇല്ലിക്കോണ്‍ പാറാംതോട് വിട്ടില്‍ തോമസിന്റെ മകന് മയില്ഗോ ടോണിയോ തോമസ്(24) ആണ് അറസ്റ്റിലായത്
കഴിഞ്ഞ ദിവസം സേലത്തു നിന്നും കൊണ്ടുവന്നതാണ് കഞ്ചാവെന്ന് പിടിയിലായ പ്രതി പറഞ്ഞു. തമിഴ്നാട്ടില്‍ എഞ്ചിനീയര്‍ വിദ്യാര്‍ത്ഥിയായ ഇയാള്‍ കഞ്ചാവ് വീട്ടില്‍ കൊണ്ടുവന്നെന്ന് പോലീസിന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് രാത്രി 10.30ന് തെരച്ചില്‍ നടത്തിയാണ് ബൈക്കിന്റെ സീറ്റിനടിയില്‍ ഒളിപ്പിച്ച ഒരു പൊതികഞ്ചാവ് പോലീസ് കണ്ടെടുത്തത്. ചേര്‍ത്തല പോലീസ് സ്റ്റേഷനിലും ഇയാള്‍ക്കെതിരെ കഞ്ചാവ് കേസ് നിലവിലുണ്ട്. പൊന്‍കുന്നം എസ്ഐ ഏ.സി മനോജ് കുമാര്‍ റെയ്ഡിന് നേതൃത്വം നല്കി. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: