ചങ്ങനാശ്ശേരി: ശ്രീമാതാ അമൃതാനന്ദമയി മഠത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ ഗുരുപൂര്‍ണ്ണിമ ആഘോഷങ്ങള്‍ 8,9 തീയതികളില്‍ ചങ്ങനാശ്ശേരി മതുമൂല വാര്യര്സമാജാം ഹാളില്‍ നടക്കും. 8ന് ഉച്ചക്ക് 2 മുതല്‍ അമൃത യുവധര്‍മ്മധാര പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന സന്ധ്യാവന്ദന-അഗ്നിഹോത്ര പരിശീലന പരിപാടിയോടെ ആഘോഷം തുടങ്ങും. എന്‍എസ്എസ് തന്ത്രവിദ്യാപീഠം സ്ഥാപകഡയറക്ടര്‍ ഗോപാലകൃഷ്ണ വൈദിക് പരിശീലന പരിപാടിക്ക് നേതൃത്വം നല്‍കും.
9ന് രാവിലെ 9 മുതല്‍ നടക്കുന്ന ഗുരുപൂര്‍ണ്ണിമ ആഘോഷങ്ങളില്‍ ശ്രീഗുരുപാദുകപൂജ, മഹാസര്‍വ്വൈശ്വര്യപൂജ, നവഗ്രഹഹോമം, ഗുരുവന്ദനം എന്നീ ചടങ്ങുകള്‍ നടക്കും. കോട്ടയം ജില്ലാ മഠാധിപതി നിഷ്ഠാമൃത ചൈതന്യ നേതൃത്വം നല്‍കും. ഉച്ചക്ക് അമൃതഭോജനം തുടര്‍ന്ന് പ്രഭാഷണം, വിജയകുമാര്‍ അമ്പലപ്പുഴയുടെ സോപാന സംഗീതം, വിവിധ കലാപരിപാടികള്‍ എന്നിവയും ഉണ്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: