കീഴൂര്‍: കീഴൂര്‍ ഭഗവതി ക്ഷേത്രത്തിന് സമീപം ശ്രീകൃഷ്ണജയന്തിയോട് അനുബന്ധിച്ച് ഉയര്‍ത്തിയ പതാകയും കൊടിമരവും നശിപ്പിക്കപ്പെട്ടു. ഞായറാഴ്ച രാത്രിയില്‍ വടക്കേനടയില്‍ കാറില്‍ വന്നിറങ്ങിയ രണ്ടുപേര്‍ ക്ഷേത്രത്തില്‍ കയറി അസഭ്യം പറഞ്ഞു. ഈ സമയം ക്ഷേത്രത്തില്‍ ഉണ്ടായിരുന്ന കീഴ്ശാന്തി കാര്യം തിരക്കിയപ്പോള്‍ നേര്‍ച്ച ഇടാന്‍ വന്നതാണെന്നു പറഞ്ഞ് ഇവര്‍ പുറത്തിറങ്ങി. ഇതിനടയിലാണ് കാറിലുണ്ടായിരുന്ന ബാക്കിയുള്ളവര്‍ ഇറങ്ങി പതാകയും കൊടിമരവും നശിപ്പിച്ചത്. ക്ഷേത്രത്തിന് നേരെയും കൊടിമരത്തിനുനേരെയും അക്രമം നടത്തിയ സാമൂഹ്യവിരുദ്ധര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ക്ഷേത്ര ഉപദേശകസമിതി വെള്ളൂര്‍ പോലീസില്‍ പരാതിനല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: