കോട്ടയം: തിരുവാര്‍പ്പ് ക്ഷേത്രത്തില്‍ പ്രഭാഷണം നടത്താനെത്തിയ സ്വാമി ഉദിത് ചൈതന്യയെ കയ്യേറ്റം ചെയ്ത സിപിഎമ്മിന്റെ പ്രാകൃത നടപടിക്കെതിരെ വിശ്വഹിന്ദുപരിഷത്ത് കോട്ടയം ജില്ലാസമിതി പ്രതിഷേധിച്ചു. ഹിന്ദുമത ആചാര്യന്മാരെയും സന്യാസി ശ്രേഷ്ഠന്മാരെയും നികൃഷ്ഠമായ ഭാഷയില്‍ ആക്ഷേപിക്കുന്ന സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ ചുവടുപിടിച്ചാണ് അണികളും അക്രമത്തിന് മുതിരുന്നതെന്ന് യോഗം കുറ്റപ്പെടുത്തി. ജില്ലാസെക്രട്ടറി കെ.ആര്. ഉണ്ണികൃഷ്ണന് പ്രതിഷേധയോഗം ഉത്ഘാടനം ചെയ്തു. സ്ഥാപിത മതങ്ങളുടെ നേതാക്കളെ വണങ്ങുകയും ഹിന്ദുസന്യാസിമാരെ അവഹേളിക്കുകയും ചെയ്യുന്ന സിപിഎമ്മിന്റെ കിരാതനടപടിയെ അദ്ദേഹം വിമര്‍ശിച്ചു. കെ.ജി. ലക്ഷ്മണന്, കെ. മുരളീധരന്, സി.ആര്. ലാല്‍മോഹന്‍, കെ. ഉണ്ണികൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: