ചങ്ങനാശ്ശേരി: സസ്യമാര്‍ക്കറ്റ് ഭാഗത്ത് ഡെങ്കിപ്പനി വ്യാപകമാകുന്നു. ഈ പ്രദേശത്തുള്ള ഓടകള്‍ ചപ്പുംചവറുകള് നിറഞ്ഞ് വെള്ളം കെട്ടിക്കിടക്കുന്നതുമൂലം ഇവിടെ കൊതുകുകള്‍ പെരുകുന്നതായി സമീപവാസികള്‍ ആക്ഷേപമുന്നയിച്ചു. മലയില്‍കുന്ന് പ്രദേശത്തും നിരവധി ആളുകള്‍ക്ക് ഡങ്കിപ്പനി ബാധിച്ച് ചികിത്സ തേടിയിരുന്നു. നഗരപ്രദേശത്തുള്ള ജനങ്ങളില്‍ നിരവധി ആളുകള്‍ ഡെങ്കിപ്പനി മൂലം വിവിധ ആശുപത്രികളില്‍ ഇപ്പോള്‍ ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: