ആലപ്പുഴ: കേരള എന്‍ജിഒ സംഘ് ജില്ലാ സമ്മേളനം ഏഴ്, എട്ട് തീയതികളില്‍ മാവേലിക്കര വിദ്യാധിരാജ സ്കൂളില്‍ നടക്കും. ഏഴിന് ജില്ലാ കൗണ്‍സില്‍യോഗം സംസ്ഥാന ജോയിന്റ് സെക്രട്ടറി എ. പ്രകാശ് ഉദ്ഘാടനം ചെയ്യും. എട്ടിന് രാവിലെ ഒന്‍പതിന് ജില്ലാ പ്രസിഡന്റ് ജെ. മഹാദേവന് പതാക ഉയര്‍ത്തും. തുടര്‍ന്ന് പ്രതിനിധി സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.കെ. ജയകുമാര്‍ ഉദ്ഘാടനം ചെയ്യും. ബിഎംഎസ് ജില്ലാ പ്രസിഡന്ര് ബി. രാജശേഖരന്, ബിജെപി ദക്ഷ്ണ മേഖലാ സംഘടനാ സെക്രട്ടറി എല്‍. പത്മകുമാര്‍, മാവേലിക്കര നഗരസഭാ പ്രതിപക്ഷ നേതാവ് എസ്. രാജേഷ്, എം.ആര്. പ്രസാദ്, ജി.എം. അരുണ്‍, എം.വി. വിനോദ്കുമാര്‍, ആര്. കരുണാകരന് എന്നിവര്‍ സംസാരിക്കും. സാംസ്കാരിക സമ്മേളനം ആര്‍എസ്എസ് വിഭാഗ് കാര്യവാഹ് ഒ.കെ. അനില്‍ ഉദ്ഘാടനം ചെയ്യും. ഡോ. ബി. ജയപ്രകാശ് പ്രഭാഷണം നടത്തും. വനിതാ സമ്മേളനം എന്‍ജിഒ സംഘ് സംസ്ഥാന ജന. സെക്രട്ടറി വി.ആര്. സുജാതയും സമാപന സമ്മേളനം രാഷ്ട്രീയ രാജ്യകര്‍മ്മചാരി മഹാസംഘ് അഖിലേന്ത്യാ ഉപാദ്ധ്യക്ഷന്‍ സി. സുരേഷ് കുമാറും ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: