ഡെങ്കിപ്പനി ബാധിതര്‍ വര്‍ദ്ധിച്ചു

Tuesday 4 July 2017 9:12 pm IST

2 ആലപ്പുഴ: ജില്ലയില്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്നു. ഇന്നലെ 15 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. 19 പേര്‍ക്ക് പനി സംശയിക്കുന്നു. മാരാരിക്കുളം, മുഹമ്മ, വയലാര്‍, വെട്ടക്കല്‍, പള്ളിപ്പുറം, തൈക്കാട്ടുശേരി, എന്നിവിടങ്ങളില്‍ ഒരോരുത്തര്‍ക്കും കഞ്ഞിക്കുഴി, ചേര്‍ത്തല തെക്ക്, ചേര്‍ത്തല നഗരസഭ എന്നിവിടങ്ങളില്‍ 2 പേര്‍ക്കുവീതവും തണ്ണീര്‍മുക്കത്ത് മൂന്നുപേര്‍ക്കുമാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. 2 പേര്‍ക്ക് എലിപ്പനിയും സംശയിക്കുന്നു. 1,377 പേരാണ് പനിക്ക് ചികിത്സ തേടിയത്. ഇതില്‍ 98 പേരെ കിടത്തി ചികിത്സയ്ക്ക് വിധേയരാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.