ചേര്‍ത്തല: നഗരസഭ വികസിപ്പിച്ചെടുത്ത മൊബൈല്‍ ആപ്പ് സ്റ്റാര്‍സ് 2017 ന്റെ ഉദ്ഘാടനവും വിദ്യാഭ്യാസ പ്രതിഭകളെ ആദരിക്കലും നാളെ നടക്കും. ഉച്ചയ്ക്ക് 2.30 ന് നഗരസഭ ടൗണ്‍ഹാളില്‍ ചേരുന്ന സമ്മേളനത്തില്‍ ചെയര്മാന് ഐസക് മാടവന അദ്ധ്യക്ഷനാകും. മികച്ച വിജയം നേടിയ കുട്ടികളെ മന്ത്രി പി. തിലോത്തമന് ആദരിക്കും. മൊബൈല്‍ ആപ്പ് ഉദ്ഘാടനവും എസ്എസ്എല്‍സി, പ്ലസ് ടു വിജയികളെ ആദരിക്കലും വയലാര്‍ രവി എംപി നിര്‍വഹിക്കും. കെ.സി. വേണുഗോപാല്‍ എംപി കായിക പ്രതിഭകള്‍ക്ക് പുരസ്കാരം സമ്മാനിക്കും. ആപ്പ് വികസിപ്പിച്ച നഗരസഭ ജീവനക്കാന് വി.വി. അനില്‍ കുമാറിനെ കലക്ടര്‍ വീണ.എന്‍ മാധവന് ആദരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: