ഹരിപ്പാട്: യുവമോര്‍ച്ച നേതാവിനെയും മാധ്യമ പ്രവര്‍ത്തകനേയും മര്‍ദ്ദിച്ച ഹരിപ്പാട് എസ്ഐയുടെ നടപടിയില്‍ പ്രതിഷേധിച്ച് ബിജെപി ഹരിപ്പാട് നിയോജക മണ്ഡലത്തില്‍ നടത്തിയ ഹര്‍ത്താല്‍ പൂര്‍ണ്ണം. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. വാഹനങ്ങളും സര്‍ക്കാര്‍ ഓഫീസുകളും പ്രവര്‍ത്തിച്ചില്ല. വൈകിട്ട് ഹരിപ്പാട് ടൗണ്‍ഹാള്‍ ജങ്ഷനില്‍ നിന്നും ആരംഭിച്ച പ്രകടനം നൂറുകണക്കിന് ബിജെപി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പങ്കെടുത്തു. താലൂക്കാശുപത്രിയ്ക്ക് മുന്നില്‍ പ്രതിഷേധ യോഗവും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: