പാലിയേക്കര: ദേശീയപാതയില്‍ കാറുകള്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു. രാവിലെ 10 മണിയോടെയായിരുന്നു അപകടം. ചാലക്കുടി ഭാഗത്തേക്ക് പോയിരുന്ന കാറില്‍ തെറ്റായ ദിശയിലേക്ക് വന്ന കാര്‍ ഇടിക്കുകയായിരുന്നു.
അപകടത്തില്‍ രണ്ട് കാറിലെയും ഡ്രൈവര്‍മാര്‍ക്ക് പരിക്കേറ്റു. ഇരുവരെയും തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാറുകളുടെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: