ഇരിങ്ങാലക്കുട: കഞ്ചാവുകേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പിടിയില്‍. എസ്.എന്‍ പുരം പള്ളിനട സ്വദേശി മനവളപ്പില്‍ വീട്ടില്‍ രതീഷി(26)നെയാണ് ഇരിങ്ങാലക്കുട എസ്.ഐ കെ.എസ് സുശാന്തും സംഘവും മതിലകം പോലിസിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്തത്.
2013ല്‍ കഞ്ചാവുവില്‍പ്പന നടത്തിയ കേസില്‍ പിടികൂടിയ പ്രതി കോടതിയില്‍ നിന്നും ജാമ്യത്തിലിറങ്ങിയശേഷം മുങ്ങി നടക്കുകയായിരുന്നു. തുടര്‍ന്ന് ഇരിങ്ങാലക്കുട കോടതി പ്രതിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: