പുതുക്കാട്: ദേശീയപാത പുതുക്കാട് സെന്ററില്‍ സിഗ്നല്‍ തെറ്റിച്ച് വന്ന കാറിലിടിച്ച് ബൈക്ക് യാത്രക്കാര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം.
റെയില്‍വേ സ്റ്റേഷന് റോഡില്‍ നിന്ന് സിഗ്നല്‍ ശ്രദ്ധിക്കാതെ ദേശീയപാതയിലേക്ക് പ്രവേശിച്ച കാറില്‍ ചാലക്കുടി ഭാഗത്തേക്ക് പോയിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു. ബൈക്കില്‍ നിന്ന് തെറിച്ച് വീണ രണ്ടു പേരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: