കള്ളായി: തൃശൂര്‍ – കള്ളായി റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസുകള്‍ സ്ഥിരമായി അവസാന ട്രിപ്പ് മുടക്കുന്നതായി പരാതി. ഇതുമൂലം ദൂരസ്ഥലങ്ങളില്‍ പോകുന്ന വിദ്യാര്‍ത്ഥികളും യാത്രക്കാരും വലയുന്നു.
പലപ്പോഴും കിലോമീറ്ററുകളോളം ഓട്ടോ വിളിച്ച് വീട്ടിലെത്തേണ്ട ഗതികേടിലാണ് നാട്ടുകാര്‍ ഇപ്പോള്‍. ഇതിനെതിരെ ആര്‍ടിഒക്ക് പരാതി നല്‍കിയെങ്കിലും ഒരു നടപടിയും ഇതുവരെയും സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.
വൈകീട്ട് 6.30ന് കള്ളായിയില്‍ നിന്ന് പുറപ്പെട്ട് തൃശൂരില്‍ നിന്ന് 8.15ന് തിരിച്ച് വരേണ്ട മാത ബസും, കള്ളായിയില്‍ നിന്ന് 7ന് പുറപ്പെട്ട് 8.45ന് തിരിച്ചു വരേണ്ട വൃന്ദാവന്‍ ബസുമാണ് ട്രിപ്പ് മുടക്കുന്നത്. ആര്‍ടിഒയ്ക്കെതിരെ നാട്ടുകാരും കള്ളായി സേവാസമിതിയും ചേര്‍ന്ന് ജില്ലാകളക്ടര്‍ക്ക് ഹര്‍ജി കൊടുക്കാനുള്ള തീരുമാനത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: