ചാവക്കാട്: മഴക്കാല രോഗങ്ങള്‍ പടര്‍ന്നു പിടിക്കുമ്പോഴും നിലവില്‍ ഒഴിവുള്ള തസ്തികകളിലേക്ക് നിയമനങ്ങള്‍ നടത്താതെ പൊതുജനങ്ങളുടെ പരാതികള്‍ക്കും ആവശ്യങ്ങള്‍ക്കും നേരെ മുഖം തിരിക്കുന്ന ചാവക്കാട് താലൂക്ക് ആശുപത്രി അധികൃതരുടെ അനാസ്ഥക്കെതിരെ ബി.ജെ.പി മുനിസിപ്പല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി.
മാര്‍ച്ച് ആശുപത്രി കവാടത്തില്‍ പോലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന യോഗം ബി.ജെ.പി. നിയോജമണ്ഡലം പ്രസിഡന്റ് കെ.ആര്.അനീഷ് ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ കമ്മറ്റി പ്രസിഡണ്ട് പ്രസന്നന് പാലയൂര്‍ അധ്യക്ഷത വഹിച്ചു.
മണ്ഡലം വൈസ് പ്രസിഡണ്ടുമാരായ സുമേഷ് തേര്‍ളി, ബാലന് തിരുവെങ്കിടം, എം.കെ.ഷണ്മുഖന് എന്നിവര്‍ സംസാരിച്ചു.
അന്മോല് മോത്തി, ഷിജി പൊന്നരാശ്ശേരി, പ്രകാശന് കാഞ്ഞിരപ്പറമ്പില്‍, സുരേഷ് ചാണാശ്ശേരി, സത്യന് കാവതിയാട്ട്, ജിജേഷ് കാഞ്ഞിരപ്പറമ്പില്‍ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: