മാള: സംരക്ഷണം തേടി സ്കൂള്‍ ലൈബ്രറി കെട്ടിടം. മാള മേലഡൂര് ഗവ. സമിതി ഹയര്‍ സെക്കണ്ടറി സ്കൂള്‍ ലൈബ്രറി കെട്ടിടമാണ് സംരക്ഷിക്കാന്‍ ആളില്ലാതെ നശിക്കുന്നത്.
2002 ല്‍ എം.പി.ഫണ്ടില്‍ നിന്നും മൂന്ന് ലക്ഷം രൂപ ചെലവിട്ട് നിര്‍മിച്ച ലൈബ്രറി കെട്ടിടം 2004 ലാണ് ഉദ്ഘാടനം നടത്തിയത്.
കെട്ടിടത്തിനുള്ളിലെ ഫര്‍ണീച്ചറുകള്‍ ഉപയോഗിക്കാതെ നശിച്ച നിലയിലാണ്. ഈ കെട്ടിടത്തെ മറച്ച് ഹയര്‍ സെക്കണ്ടറി കെട്ടിടം നിര്‍മ്മിച്ചതോടെ കുട്ടികള്‍ക്ക് സന്ദര്‍ശനം നടത്താന്‍ തടസ്സം നേരിട്ടു. ലൈബ്രറി സാഹിത്യങ്ങള്‍ ഓഫീസില്‍ സൂക്ഷിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് നല്കി വരുന്നതായി സ്കൂള്‍ അധികൃതര്‍ പറഞ്ഞു.
വായനാ ദിനാചരണവും തുടര്‍ പരിപാടികളും നന്നായി തന്നെ സംഘടിപ്പിച്ച സ്കൂള്‍ അധികൃതര്‍ ലൈബ്രറി കെട്ടിടത്തിലേക്ക് തിരിഞ്ഞ് നോക്കിയിട്ടില്ലന്ന് ആക്ഷേപമുയര്‍ന്നിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: