ഇരിങ്ങാലക്കുട: വേളൂക്കര പഞ്ചായത്തില്‍ സിപിഎമ്മിന്റെ സാമൂഹ്യവിരുദ്ധര്‍ കഴിഞ്ഞ ദിവസങ്ങളില്‍ സംഘപരിവാര്‍ കൊടികളും ബോര്‍ഡുകളും ബസ് സ്റ്റോപ്പും നശിപ്പിച്ച് മനപൂര്‍വ്വം സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുവാന്‍ ശ്രമം. കഴിഞ്ഞ ദിവസങ്ങളില്‍ രാത്രിയുടെ മറവിലാണ് അവിട്ടത്തൂരില്‍ ബോര്‍ഡുകളും കൊടിക്കാലുകളും സെന്ററില്‍ ഉണ്ടായിരുന്ന ബിജെപി സ്ഥാപിച്ചിരുന്ന ബസ് സ്റ്റോപ്പും നശിപ്പിക്കപ്പെട്ടത്.
കഴിഞ്ഞ കുറച്ചുകാലങ്ങളായി സിപിഎം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇതുപോലുള്ള സംഭവങ്ങള്‍ സൃഷ്ടിക്കുകയാണ്. ബിജെപി പലവട്ടം ഇതിനെതിരെ പോലീസില്‍ പരാതി നല്‍കിയിട്ടും യാതൊരു അന്വേഷണവും ഉണ്ടായില്ല. വേളൂക്കര പഞ്ചായത്തില്‍ സിപിഎം നടത്തുന്ന സാമൂഹ്യവിരുദ്ധപ്രവര്‍ത്തനങ്ങളും സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്കുനേരെ നടത്തുന്ന കൊലവിളിയും അവസാനിപ്പിക്കണമെന്ന് ഹിന്ദു ഐക്യവേദി താലൂക്ക് പ്രസിഡണ്ട് ഷാജു പൊറ്റക്കല്‍ ആവശ്യപ്പെട്ടു.
സിപിഎം മനപൂര്‍വ്വം പഞ്ചായത്തില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. പ്രദേശത്ത് സമാധാനാന്തരീക്ഷം തകര്‍ക്കുന്ന സിപിഎം സാമൂഹ്യവിരുദ്ധര്‍ക്കെതിരെ പോലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: