കല്ലൂര്‍: ആലങ്ങാട് തെക്കേക്കര മെയിന്‍ തോട്ടില്‍ മാലിന്യം നിറഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ടത് നാട്ടുകാര്‍ക്ക് ദുരിതമായി. തോടിന് സമീപത്തെ നടപ്പാതയില്‍ മരങ്ങള്‍ വളര്‍ന്ന് വഴി തടസ്സപ്പെട്ടതും ഇവിടുത്തെ ദുരിതമിരട്ടിയാക്കുന്നു.
ഈ വഴിയിലൂടെയാണ് സമീപത്തെ പാടശേഖത്തിലേയ്ക്കും പറമ്പുകളിലേയ്ക്കും പോകുന്നത്. ഇതിനിടെ ചിലര്‍ തോട് തുറന്ന് പാടത്തേയ്ക്ക് വെള്ളം തിരിച്ചുവിട്ടിരുന്നു. തോട്ടിലെ എക്കല്‍ മണ്ണ് നിറഞ്ഞ വെള്ളം പാടത്തേക്ക് തുറന്നുവിട്ടത് പടിപടിയായി പാടം നികത്താനാണെന്നാണ് നാട്ടുകാരുടെ ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: