മാഹി: പുതുച്ചേരി നിയമസഭയിലേക്ക് മൂന്ന് ബിജെപി നേതാക്കളെ എംഎല്‍എമാരായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം നാമനിര്‍ദ്ദേശം ചെയ്തു. സംസ്ഥാന പ്രസിഡണ്ട് എസ്.സ്വാമിനാഥന്, ട്രഷറര്‍ എസ്.ശങ്കര്‍, വിവേകാനന്ദ സ്കൂള്‍ ഉടമ സെല്‍വഗണപതി എന്നിവരെയാണ് നോമിനേറ്റഡ് എംഎല്മാരാക്കിയത്. സംസ്ഥാന ഗവര്‍ണര്‍ നല്കിയ പട്ടിക കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രാലയം പ്രസിഡണ്ടിന്റെ അനുമതിക്കായി അയച്ചിരുന്നു. തിങ്കളാഴ്ച വൈകിട്ടാണ് പ്രസിഡണ്ടിന്റെ അനുമതി ലഭിച്ചത്. ഇതോടെ ബിജെപി മുന്നണി പുതുച്ചേരി നിയമസഭയില്‍ അധികാരത്തിലെത്തുമെന്ന് ഏറെകുറെ ഉറപ്പായിരിക്കുകയാണ്. എട്ട് അംഗങ്ങളുള്ള എന്‍.ആര്.കോണ്‍ഗ്രസ്, നാലംഗങ്ങളുള്ള അണ്ണാഡിംഎംകെ എന്നിവര്‍ ഇപ്പോള്‍ തന്നെ ബിജെപിയുമായി സഹകരിക്കുന്നവരാണ്. നോമിനേറ്റഡ് അംഗങ്ങള്‍ക്ക് പൂര്‍ണ്ണാധികാരം നല്‍കുന്നതോടെ 33 അംഗ നിയമസഭയില്‍ 15 അംഗങ്ങള്‍ ബിജെപി അനുകൂല നിലപാടുള്ളവരായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: