കൊയിലാണ്ടി: ബൈക്ക് മോഷണക്കേസില്‍ നാല് യുവാക്കളെ കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂര്‍ ഒരു മനയൂര്കുന്നുമ്മല് ദില്‍ഷാദ് മജീദ് (23), കുന്നംകുളത്ത് വാടക വീട്ടില്‍ താമസിക്കുന്ന പാട്ടുകുളങ്ങര വടക്കെകാട് മുഹസിന് (23), മുക്കം മണാശ്ശേരി, നെട്ടമങ്ങാട്ട് ശ്രീജിത്ത് (24), മുക്കം ലക്ഷംവീട് ആലിന് തറ ഹരിദാസന് (33) എന്നിവരെയാണ് കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്.
വാഹന പരിശോധനക്കിടെ ദില്‍ഷാദ് മജീദിനെയും, മുഹസിനെയും ചോദ്യം ചെയ്തപ്പോഴാണ് വാഹനം കളവ് ചെയ്തതാണെന്ന് വ്യക്തമായത്. കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് മറ്റ് രണ്ട് പ്രതികളെ കുറിച്ച് സൂചന ലഭിച്ചത്. ഒന്നും, രണ്ടും, മൂന്നും, പ്രതികള്‍ എഞ്ചിനീയറിംഗ് ബിരുദധാരികളാണ്. എന്നാല്‍ ഇതിലെ പ്രധാന പ്രതി വിദേശത്തേക്ക് കടന്നതായി പോലീസ് പറഞ്ഞു.
ശ്രീജിത്തും ഹരിദാസും മോഷ്ടിക്കുന്ന ബൈക്കുകള്‍ ദില്‍ഷാദ് മജീദും, മുഹസിനുമാണ് വില്‍ക്കുക. മുക്കം, മണാശേരി, വയനാട്, എന്നിവിടങ്ങളില്‍ നിന്നാണ് ബൈക്ക് മോഷ്ടിക്കുന്നത്. ഇങ്ങനെയുള്ള ബൈക്കുകള്‍ ചുരുങ്ങിയ വിലയ്ക്കാണ് വില്‍ക്കുന്നത്, മോഷ്ടിച്ച ബൈക്കില്‍ മൂന്നെണ്ണം കണ്ടെടുത്തതായി പോലീസ് പറഞ്ഞു. ഒരു ബൈക്കുകൂടി കണ്ടെത്താനുണ്ട്. ഇത് സംബന്ധിച്ച് നാല് കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തതായി പോലീസ് പറഞ്ഞു. കൊയിലാണ്ടി സിഐ കെ.ഉണ്ണികൃഷ്ണന്റെ മേല്‍നോട്ടത്തിന് എസ്ഐ സി.കെ. രാജേഷ്, കെ. ബാബുരാജ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കെ.പി.ഗിരീഷ്, ഇ.ഗണേശന്, രാജു കുമാര്‍, കെ.ചന്ദ്രന് ,ഒ.കെ.സുരേഷ്, എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: