സ്വര്‍ണവും പണവും കവര്‍ന്ന പ്രതി പിടിയില്‍

Tuesday 4 July 2017 10:15 pm IST

വണ്ടന്‍മേട്: വീട് കുത്തി ത്തുറന്ന് സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ പ്രതി പിടിയില്‍. മേല്‍മാടി കടവുള്‍ ഇല്ലം സ്വദേശി രഞ്ജിത്ത്(36) ആണ് പിടിയിലായത്. ജൂണ്‍ 11നാണ് കേസിനാസ്പദമായ സംഭവം. മാലി സ്വദേശി സുമതി(72) യുടെ വീട്ടിലാണ്  മോഷണം നടന്നത്. രാത്രി 10.30 ഓടെ സുമതി വീട്ടില്‍ എത്തിയപ്പോള്‍  പ്രതി കൈയില്‍ കിട്ടിയ സാധനങ്ങള്‍ എടുത്ത് ഓടി രക്ഷപെടുകയായിരുന്നു. ഉടന്‍ തന്നെ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പ്രതിയെ തിരിച്ചറിഞ്ഞ സുമതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ തിരച്ചിലിലാണ് ഞായറാഴ്ച വൈകിട്ട് തമിഴ്‌നാട് ആണ്ടിപ്പെട്ടിയില്‍ നിന്നും ഇയാള്‍ പിടിയിലാവുന്നത്. ആറ് പവന്‍ സ്വര്‍ണവും 16500 രൂപയുമാണ് ഇവിടെ നിന്നും കവര്‍ന്നത്. കൊലപാതകശ്രമത്തിനടക്കം ഏഴോളം കേസുകളില്‍ പ്രതിയായ രഞ്ജിത്ത് രണ്ട് മാസം മുമ്പാണ് ലാപ്‌ടോപ് മോഷ്ടിച്ച കേസില്‍ ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്. വണ്ടന്‍മേട് എസ്‌ഐ വിശ്വനാഥന്‍, ഉദ്യോഗസ്ഥരായ മുജീബ്, അനീഷ്, ടോണി, സുനീഷ്, ജോഷി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.