മോഷണം; അന്വേഷണം ശക്തം

Tuesday 4 July 2017 10:16 pm IST

തൊടുപുഴ: മുതലക്കോടം മാവില്‍ചുവടില്‍ വീട് കുത്തിത്തുറന്ന് രണ്ടരലക്ഷം രൂപയുടെ സ്വര്‍ണം കവര്‍ന്ന സംഭവത്തില്‍ വിരളടയാള വിദഗ്ധര്‍ സ്ഥലം പരിശോധിച്ചു. ഇന്നലെ ഉച്ചയോടെ സ്ഥലത്തെത്തിയ സംഘം രണ്ട് മണിക്കൂറോളം വീട്ടില്‍ പരിശോധന നടത്തി. ഒരു വിരളടയാളം ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ വീട്ടില്‍ താമസിക്കുന്നവരുടെ വിരളടയാളവും ശേഖരിച്ചിട്ടുണ്ട്. പരിശോധിച്ച് ഉറപ്പാക്കുന്നതിനാണിത്. ഞായറാഴ്ച പുലര്‍ച്ചെ ഒന്നരയോടെ പെരുമ്പാവൂര്‍ മേഖലയില്‍ മോഷണ ശ്രമത്തിനിടെ മൂന്നംഗ സംഘം വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുകയും അവിടെ നിന്ന് രക്ഷപ്പെടുകയും ചെയ്തിരുന്നു. പോലീസ് പിന്നാലെ എത്തിയെങ്കിലും ഇവര്‍ തൊടുപുഴ ഭാഗത്തേയ്ക്ക് കടന്നതായാണ് വിവരം. ഇവരാകാം മോഷണത്തിന് പിന്നിലെന്നാണ് പോലീസ് പ്രധാനമായും സംശയിക്കുന്നത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിന് പുലര്‍ച്ചെ പോയിരുന്ന വീട്ടുടമ ശ്രീജിത്തും മറ്റ് കുടുംബാഗങ്ങളും രാത്രി മടങ്ങി എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.