മറയൂര്‍: ഷോക്കേറ്റ് പരിക്ക് പറ്റിയ കാട്ടാന തോട്ടം തൊഴിലാളികളുടെ കൃഷിയിടത്തില്നിലയുറപ്പിച്ച് കൃഷിക്ക് വന്‍ നാശം വരുത്തുന്നു. മൂന്നാര്‍ പാമ്പന്‍മല എസ്റ്റേറ്റിലെ തൊഴിലാളികളുടെ കൃഷിയിടങ്ങളിലാണ് ആന നിലയുറപ്പിച്ചിരിക്കുന്നത്. രണ്ട് ദിവസം മുന്‍പാണ് വൈദ്യുത ലൈനില്‍ നിന്നും ആനയ്ക്ക് ഷോക്കേറ്റത്.
വിരണ്ടോടിയ ആന മഞ്ഞള്‍, ഇഞ്ചി തുടങ്ങിയ കൃഷികളാണ് നശിപ്പിക്കുന്നത്. ഒരാഴ്ച മുമ്പ് തലയാര്‍ ഭാഗത്ത് കണ്ട ആനയാണ് ഇപ്പോള്‍ പാമ്പന്‍മല ഭാഗത്ത് എത്തിയിരിക്കുന്നത്. തലയാറില്‍ വച്ച് ആനക്ക് വൈദ്യുതി ഷോക്കേറ്റതായി തൊഴിലാളികള്‍ പറഞ്ഞു. തൊഴിലാളികള്‍ സംഘടിച്ച് വിരട്ടിയെങ്കിലും കൃഷിസ്ഥലത്ത് തന്നെ ആന നിലയുറപ്പിച്ചിരിക്കുകയാണ്. തോട്ടം തൊഴിലാളികളായ ചന്ദ്രശേഖരന്, രമേഷ്, സതീഷ്കുമാര്‍, ചെല്ലദുരൈ, വിനായകന്, പരമശിവന്, ബാലമുരുകന്, കാളിത്തായ്, മണിമേഖല, എന്നിവരുടെ കൃഷിയിടത്തിലാണ് ആന നാശം വിതച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: