യാക്കോബായ സഭാനേതൃത്വം സര്‍ക്കാരിനെ സമീപിക്കും

Wednesday 5 July 2017 12:50 am IST

കോതമംഗലം: മൂന്ന് പള്ളികളുടെ അവകാശം സംബന്ധിച്ച് സുപ്രീം കോടതി വിധിക്ക് ശേഷമുണ്ടാകാനിടയുള്ള സാഹചര്യങ്ങള്‍ കണക്കിലെടുത്ത് യാക്കോബായ സഭാ നേതൃത്വം സര്‍ക്കാരിനെ സമീപിക്കാന്‍ തീരുമാനിച്ചു. യാക്കോബായ വിശ്വാസികള്‍ക്കുകൂടി ആരാധനക്കുള്ള സൗകര്യം ഒരുക്കികൊണ്ട് വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ മുന്‍കയ്യെടുക്കണമെന്ന ആവശ്യം മുഖ്യമന്ത്രിക്ക് മുമ്പില്‍ ഉന്നയിക്കും. ക്രമസമാധാന പ്രശ്‌നമായി വളരാതിരിക്കാന്‍ സര്‍ക്കാര്‍ നിലപാടെടുക്കണമെന്നാണ് സഭയുടെ അഭിപ്രായമെന്ന് മീഡിയ സെല്‍ ചെയര്‍മാന്‍ കുര്യാക്കോസ് മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്ത വ്യക്തമാക്കി. സാഹചര്യം ചര്‍ച്ചചെയ്യാന്‍ സഭയുടെ മാനേജിംഗ് കമ്മറ്റിയുടേയും വര്‍ക്കിംഗ് കമ്മറ്റിയുടേയും യോഗം കോതമംഗലം മാര്‍ തോമ ചെറിയപള്ളിയില്‍ ശ്രേഷ്ഠ ബാവയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. സഭയുടെ പള്ളികള്‍ ഓര്‍ത്തഡോക്‌സ് സഭ കൈവശപ്പെടുത്താന്‍ അനുവദിക്കില്ലെന്ന് യോഗം തീരുമാനിച്ചു. ചര്‍ച്ചകളിലൂടെ പ്രശ്‌ന പരിഹാരത്തിന് ഓര്‍ത്തഡോക്‌സ് വിഭാഗം തയ്യാറാകണമെന്നാണ് യാക്കോബായ സഭയുടെ നിലപാട്.    

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.