കൊല്ലം: കള്ളപ്പണം വെളുപ്പിച്ച സംഭവത്തില്‍ സിബിഐ കേസെടുത്ത മയ്യനാട് സര്‍വീസ് സഹകരണബാങ്കിലേക്ക് ബിജെപി വാളത്തുംഗല്‍ ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി. നോട്ട് റദ്ദാക്കിയതുമുതലുള്ള ബാങ്കിന്റെ എല്ലാ നീക്കങ്ങളും അന്വേഷണവിധേയമാക്കണമെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത ബിജെപി ദക്ഷിണമേഖലാ ജനറല്‍ സെക്രട്ടറി എം.എസ്.ശ്യാംകുമാര്‍ പറഞ്ഞു. മണ്ഡലം പ്രസിഡന്റ് എ.ജി.ശ്രീകുമാര്‍, ജില്ലാ വൈസ്പ്രസിഡന്റ് എന്‍.ചന്ദ്രമോഹനനന്‍, സെക്രട്ടറി ബി.ഐ.ശ്രീനാഗേഷ്, നേതാക്കളായ സി.ബി. പ്രതീഷ്. ബാലചന്ദ്രന്, ഹരീഷ്, ബേബിജയകുമാര്, അഭിഷേക്, കണ്ണന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: