ഇസ്രായേല്‍ പ്രധാനമന്ത്രിക്ക് നല്‍കിയത് കേരളത്തില്‍ നിന്നുളള സമ്മാനം

Wednesday 5 July 2017 11:57 am IST

ചിത്രം: ദ ഹിന്ദു

തിരുവനന്തപുരം: ഇസ്രായേല്‍ പ്രധാനമന്ത്രിക്ക് നരേന്ദ്രമോദി നല്‍കിയത് കേരളത്തില്‍ നിന്നുളള സമ്മാനം. മോദി ഇസ്രായേല്‍ പ്രധാനമന്ത്രിക്ക് സമ്മാനിച്ചത് ഇന്ത്യയിലെ ജൂതമത ചരിത്രത്തിലെ പ്രധാനപ്പെട്ട രണ്ട് രേഖകളുടെ പകര്‍പ്പാണ്. കേരളത്തില്‍ നിന്നുള്ളതാണ് നെതന്യാഹുവിന് സമ്മാനിച്ച രണ്ട് രേഖകളും. 10-ാം നൂറ്റാണ്ടില്‍ ചെമ്പ് ഫലകത്തില്‍ എഴുതിയ സുപ്രധാന രേഖകളുടെ പകര്‍പ്പാണിത്.

പരമ്പരാഗതമായ രാജകീയ അവകാശങ്ങള്‍ ഇന്ത്യയിലെ ജൂത നേതാവായിരുന്ന ജോസഫ് റബ്ബാന് നല്‍കി കൊണ്ട് ഹിന്ദു രാജാവായിരുന്ന ചേരമാന്‍ പെരുമാള്‍ നല്‍കിയ അധികാരപത്രമാണ് മോദി സമ്മാനിച്ച സമ്മാനങ്ങളില്‍ ആദ്യത്തേത്. ഇത് കൊച്ചിയിലെ ജൂതന്മാരുടെ ചരിത്രവുമായി ബന്ധപ്പെട്ട സുപ്രധാന രേഖയാണ്.

മട്ടാഞ്ചേരിയിലെ പരദേശി ജൂതപ്പള്ളിയുടെ സഹകരണത്തോടെയാണ് ചരിത്രപരമായ പ്രധാന്യമുള്ള ഈ അധികാരപത്രത്തിന്റെ പകര്‍പ്പ് ലഭ്യമാക്കിയത്. മോദി സമ്മാനിച്ച രണ്ടാമത്തെ സമ്മാനം ഇന്ത്യയിലെ ജൂതമത വിശ്വാസികളുടെ വ്യാപാരവുമായി ബന്ധപ്പെട്ട വര്‍ഷങ്ങള്‍ പഴക്കമുള്ള രേഖകളാണ്.

പ്രാദേശിക ഹിന്ദു ഭരണാധികാരി ജൂതപ്പള്ളി അധികാരികള്‍ക്ക് ഭൂമിയിലും നികുതിയിലും അവകാശങ്ങള്‍ നല്‍കി കൊണ്ട് നല്‍കിയ അധികാരപത്രത്തിന്റെ പകര്‍പ്പാണിത്. ജൂതമത വിശ്വാസികള്‍ക്ക് വ്യാപാര രംഗത്തുണ്ടായിരുന്ന പ്രധാന്യത്തെക്കുറിച്ച് വ്യക്തമാക്കുന്ന അപൂര്‍വ്വ രേഖകളാണിത്. ഇത് തിരുവല്ലയിലെ മലങ്കര മാര്‍ത്തോമ്മ സിറിയന്‍ ചര്‍ച്ചില്‍ നിന്നാണ് ലഭിച്ചത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.