വിയന്ന: വാഹനങ്ങള്‍ ചീറിപ്പായുന്ന തിരക്കേറിയ റോഡില്‍ കോഴികള്‍ പാഞ്ഞു നടന്നാല്‍ എന്തായിരിക്കും അവസ്ഥ, അതും രണ്ടോ മൂന്നോ അല്ല. ആയിരങ്ങള്‍! ഓസ്ട്രിയന്‍ നഗരമായ ലിന്‍സില്‍ തലസ്ഥാനമായ വിയന്നയിലേക്കുള്ള റോഡിലായിരുന്നു ഈ അപൂര്‍വ കാഴ്ച.
കോഴികളെയും കൊണ്ട് പോവുകയായിരുന്ന ലോറിയില്‍ നിന്ന് നിരവധി പെട്ടികള്‍ അടങ്ങിയ ഒരു ലോഡ് റോഡിലേക്ക് വീഴുകയായിരുന്നു. ഏഴായിരത്തോളം കോഴികളായിരുന്നു പെട്ടിയിലുണ്ടായിരുന്നത്. ഇതോടെ റോഡിന്റെ ഇരുവശത്തേക്കും കോഴികള്‍ ചിതറിയോടി. വീഴ്ചയിലും വണ്ടിക്കടിയില്‍ പെട്ട് പലതിനും ജീവന് നഷ്ടമാവുകയും പരിക്കേല്‍ക്കുകയും ചെയ്തു.
ഏറ്റവും തിരക്കേറിയ സമയമായ രാവിലെയായിരുന്നു സംഭവം. റോഡുകള്‍ അടച്ച് മണിക്കൂറുകള്‍ നീണ്ട ട്രാഫിക് ബ്ലോക്കിലേക്ക് പിന്നീട് കാര്യങ്ങള്‍ നീങ്ങി . രക്ഷാപ്രവര്‍ത്തകര്‍ ഏറെ നേരം പണിപ്പെട്ടാണ് കോഴികളെ തിരികെ പെട്ടിയില്‍ അടച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: