കണ്ണൂര്‍: ഗണേശസേവാ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ മഠങ്ങളുടെയും ക്ഷേത്രങ്ങളുടെയും ഗ്രാമ കൂട്ടായ്മയുടെയും സംയുക്താഭിമുഖ്യത്തില്‍ ആഗസ്ത് 25, 26, 27 തീയ്യതികളില്‍ കണ്ണൂരില്‍ നടക്കുന്ന സാര്‍വ്വജനീക ഗണേശോത്സവത്തിന്റെ ഈ വര്‍ഷത്തെ സംഘാടക സമിതി രൂപീകരിച്ചു. രക്ഷാധികാരികളായി സ്വാമി അമൃതകൃപാനന്ദപുരി, അപൂര്വ്വാനന്ദസരസ്വതി, അഴീക്കോട് ആത്മചൈതന്യ സ്വാമികള്‍, കണ്ണൂര്‍ പിള്ളയാര്‍ കോവില്‍ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍ സി.വി.ഗിരീഷ് കുമാര്‍, കെ.ജി.ബാബു, കെ.വി.ജയരാജന് മാസ്റ്റര്‍ എന്നിവരെയും ഉപദേശക സമിതി അംഗങ്ങളായി എം.ശ്രീജിത്ത് ഉരുവച്ചാല്‍, സുരേഷ് ബാബു ഉമാമഹേശ്വര ക്ഷേത്രം, മഹേഷ് ചാല എന്നിവരെയും തെരഞ്ഞെടുത്തു. എം.രാജീവന്-ചെയര്മാന്, അഡ്വ.ടി.സി.അനുരാഗ്, ഡി.കെ.പ്രവീണ്‍-വൈസ് ചെയര്മാന്മാര്, കെ.വി.സജീവന്, എ.ശ്യാം-ജനറല്‍ കണ്‍വീനര്‍മാര്‍, ബി.അശോകന്, സായി കണ്ണന്, ദിനേശ് ബാബു, എ.ടി.സുമേഷ്-കണ്‍വീനര്‍മാര്‍, സന്തോഷ് കണ്ണന്-ട്രഷറര്‍ എന്നിവരടങ്ങുന്ന 101 അംഗ സംഘാടക സമിതി രൂപീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: