കണ്ണൂര്‍: ലൈബ്രറി കൗണ്‍സിലിന്റെ വായനാമാസ ദിനാചരണത്തോടനുബന്ധിച്ച് ശ്രീനാരായണഗുരു സ്മാരക വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ വായനയും മാറുന്ന ലോകവും എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം കെ.ശിവദാസന്‍ ഉദ്ഘാടനം ചെയ്തു. എ.പി.ഹരിതന്‍ അധ്യക്ഷത വഹിച്ചു. എം.കെ.ഷാജി, ഡി.കെ.സുരേഷ് മാസ്റ്റര്‍, ചന്ദ്രബാബു, വി.ഹുസൈന് മാസ്റ്റര്‍, ഡോ.എം.സി.വിനീത് എന്നിവര്‍ സംസാരിച്ചു.
യുപി, എച്ച്എസ്തല വിദ്യാര്‍ത്ഥികളുടെ ജനറല്‍ ക്വിസ് മത്സരം സി.മോഹന്‍ദാസിന്റെ നേതൃത്വത്തില്‍ നടന്നു. ബി.രാംനാഥ് ഷേണായി ഒന്നാം സ്ഥാനവും അദ്വിത് വിനോദ് രണ്ടാം സ്ഥാനവും സംവൃത ചന്ദ്രന് മൂന്നാം സ്ഥാനവും നേടി. ചന്ദ്രബാബു സമ്മാനദാനം നടത്തി. സി.ബാലകൃഷ്ണന് സ്വാഗതവും പി.അനീഷ് കുമാര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: