ചെറുപുഴ: മലയോര മേഖലയിലെ പ്രധാന റോഡുകളായ ചെറുപുഴ പയ്യന്നൂര്‍ റോഡില്‍ ചെറുപുഴ മുതല്‍ പാടിയോട്ടുചാല്‍ വരെയും ചെറുപുഴ മുതല്‍ തിരുമേനി വരെയും റോഡുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. കുണ്ടും കുഴികളുമായി കിടക്കുന്ന റോഡ് കാല്‍നടയാത്രക്കു പോലും ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. പലപ്പോഴും ഇവിടെ കുഴികളില്‍ ബസ്സുകള്‍ താഴ്ന്ന് ട്രിപ്പ് മുടങ്ങുന്നതും പതിവാണ്. മഴ തുടങ്ങിയതോടു കൂടി ബസ് സര്‍വ്വീസ് തുടരാന്‍ കഴിയാത്ത സാഹചര്യമാണ്. അടിയന്തിരമായി റോഡ് കുഴികള്‍ നികത്തി ഗതാഗത യോഗ്യമാക്കിയില്ലെങ്കില്‍ ബസുകള്‍ പയ്യന്നൂരില്‍ നിന്നും പാടിയോട്ടുചാല്‍ വരെ മാത്രം സര്‍വ്വീസ് നടത്താന്‍ നിര്‍ബന്ധിതരാവേണ്ടി വരുമെന്ന് തളിപ്പറമ്പ് താലൂക്ക് ബസ് ഓപ്പറേറ്റേര്‍സ് അസോസിയേഷന് ഭാരവാഹികളായ കെ.ഗോവിന്ദന്, കെ.പി.സന്തോഷ് കുമാര്‍, പി.നാരായണന്, കെ.ശശിധരന്, എന്‍.പി.ശശീന്ദ്രന് എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: