ജറൂസലേം: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേല്‍ പ്രസിഡന്റ് റ്യൂവെന്‍ റിവ്ലിനുമായി കൂടിക്കാഴ്ച നടത്തി. പ്രസിഡന്റിന്റെ വസതിയിലാണ് ഇരുരാഷ്ട്രങ്ങളും തമ്മിലെ ബന്ധം ശക്തിപ്പെടുത്താനുള്ള ചര്‍ച്ച നടന്നത്.
പ്രോട്ടോകോള്‍ മറികടന്നാണ് ഇസ്രായേല്‍ പ്രസിഡന്റ് തന്നെ ഉൗഷ്മളമായി സ്വീകരിച്ചതെന്നും ഇത് ഇന്ത്യന്‍ ജനതക്കുള്ള ആദരവാണെന്നും മോദി ട്വീറ്റ് ചെയ്തു. കഴിഞ്ഞ നവംബറില്‍ ഇസ്രായേല്‍ പ്രസിഡന്റ് ഇന്ത്യ സന്ദര്‍ശിച്ചത് അദ്ദേഹം സ്മരിച്ചു. മൂന്നുദിവസത്തെ സന്ദര്‍ശനത്തിന് ചൊവ്വാഴ്ചയാണ് മോദി ഇസ്രായേലിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: