ഇറ്റാനഗര്‍: കാണാതായ വ്യോമസേനാ ഹെലിക്കോപ്റ്ററിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. അരുണാചല്‍ അതിര്‍ത്തിയിലെ പാപംപരെ ജില്ലയിലാണ് തകര്‍ന്ന ഹെലിക്കോപ്റ്ററിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയത്.
ഹെലിക്കോപ്റ്റര്‍ കാണാതായതിനു പിന്നാലെ സൈന്യവും ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസും അരുണാചല്‍ പ്രദേശ് പോലീസും ചേര്‍ന്ന് സംയുക്ത തെരച്ചില്‍ നടത്തിയിരുന്നു. അവശിഷ്ടങ്ങള്‍ കണ്ടെത്തിയെങ്കിലും കോപ്റ്ററില്‍ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന് അടക്കം മൂന്നു പേരെ കുറിച്ച് യാതൊരു വിവരവുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: