കൂത്തുപറമ്പ്: ലയണ്‍സ് ക്ലബ് കുത്തുപറമ്പ്, കൈതേരി മാവുള്ള ചാലീല്‍ ചാരിറ്റബിള്‍ സൊസൈറ്റി തുടങ്ങിയവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ സൗജന്യ നേത്രപരിശോധനയും തിമിര രോഗ നിര്‍ണ്ണയ ക്യാമ്പും സൗജന്യ ഇന്‍ഷുറന്‍സ് ക്യാമ്പയിനും സംഘടിപ്പിച്ചു. കൈതേരി വട്ടപ്പാറ മാവുള്ള ചാലില്‍ ശ്രീകുട്ടിശാസ്തപ്പന് അഗ്രശാല ഹാളില്‍ നടന്ന ചടങ്ങില്‍ മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.കെ.കൃഷ്ണന് ഉദ്ഘാടനം ചെയ്തു. മാവുള്ള ചാലില്‍ ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡണ്ട് എ.ടി.പ്രമോദ് അധ്യക്ഷത വഹിച്ചു. സൗജന്യ ഇന്‍ഷുറന്‍സ് പദ്ദതിയുടെ ഭാഗമായി എര്‍പ്പെടുത്തിയ സിറോ ബാലന്‍സ് അക്കൗണ്ട് എം.ജിഷ ക്കു നല്കി മാങ്ങാട്ടിടം കേരള ഗ്രാമീണ ബാങ്ക് മനേജര്‍ സി.പി.മഹിന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മലബാര്‍ കണ്ണാശൂപത്രി കോര്‍ഡിനേറ്റര്‍ സാജു വാക്കാനിപ്പുഴ നേത്രദാന ബോധവല്‍ക്കരണ ക്ലാസെടുത്തു. ഞാറ്റുതല രാജന്, പ്രദീപ് തൈക്കണ്ടി, കോറോത്താന്‍ പവീത്രന്‍, പി.പി.രാഗേഷ്, ടി.കെ.ശിവാനന്ദന് എന്നിവര്‍ സംസാരിച്ചു. 100 പേര് സൗജന്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗത്വമെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: