പയ്യാവൂര്‍: അഞ്ചു കോടിയോളം രൂപ ചെലവഴിച്ച് പണി പൂര്‍ത്തിയാക്കിയ പാറക്കടവ് മടമ്പംപൊടിക്കളം റോഡ് ഒരു മാസത്തിനുള്ളില്‍ തകര്‍ന്നു. റോഡിന്റെ പല ഭാഗങ്ങളും തകര്‍ന്ന നിലയിലാണ്.
റോഡിലൂടെ വാഹനഗതാഗതം ദുഷ്കരമായ അവസ്ഥയാണ്. അലക്സ് നഗറിനും മടമ്പത്തിനും ഇടയിലുള്ള ഭാഗത്താണ് റോഡ് കൂടുതലും തകര്‍ന്നിരിക്കുന്നത്. അശാസ്ത്രീയമായ നിര്‍മ്മാണ പ്രവര്‍ത്തനമാണ് റോഡ് തകരാന്‍ കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. റോഡ് പണി നടക്കുമ്പോള്‍ ജനങ്ങള്‍ കാര്യമായി ശ്രദ്ധിക്കാതിരുന്ന ഭാഗങ്ങളാണ് ഇടിഞ്ഞുതാണ് ചളിക്കളമായിരിക്കുന്നത്. ഇവിടങ്ങളില്‍ വേണ്ടത്ര മെറ്റലും ടാറും ചേര്‍ന്നിട്ടില്ല. കലുങ്കുകളുടെ അപ്രോച്ച് ഭാഗങ്ങളും ഇടിഞ്ഞുതാഴുന്ന നിലയിലാണ്. അധികൃതര്‍ ഇതിന് ഉടന്‍തന്നെ പരിഹാരം കണ്ടെത്തണമെന്നാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: