കണ്ണൂര്‍: ജില്ലയിലെ സിനിമാ തിയേറ്റര്‍ തൊഴിലാളികളുടെ വേതന വര്ദ്ധതവ് സംബന്ധിച്ച തര്‍ക്കം അസി.ലേബര്‍ ഓഫീസര്‍ കെ.കരുണാകരന്റെ സാന്നിധ്യത്തില്‍ നടന്ന അനുരഞ്ജന ചര്‍ച്ചയില്‍ ഒത്തുതീര്‍ന്നു. ഒത്തുതീര്‍പ്പ് പ്രകാരം തൊഴിലാളികള്‍ക്ക് പ്രതിമാസം 1000 രൂപ വര്‍ദ്ധനവ് ലഭിക്കും. കൂടാതെ നൂണ്‍ഷോ, മാറ്റിനി, മെഡിക്കല്‍ അലവന്‍സുകളിലും വര്‍ദ്ധനവ് ലഭിക്കും. മാനേജ്മെന്റിനെ പ്രതിനിധീകരിച്ച് വി.സി.രാജന്, പി.വി. ബഷീര്‍, കെ.ഇ ജാസ് എന്നിവരും യൂണിയനുകളെ പ്രതിനിധീകരിച്ച് പൂക്കോടന്‍ ചന്ദ്രന്, പി.രാജന്, പി.കൃഷ്ണന് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: