കിടക്കകളുടെ അപര്യാപ്തത രോഗികള്‍ വലയുന്നു

Wednesday 5 July 2017 7:50 pm IST

ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മെഡിസിന്‍ അത്യാഹിത വിഭാഗത്തില്‍ കിടക്കകളുടെ അപര്യാപ്തതയെ തുടര്‍ന്ന് രോഗികള്‍ വലയുന്നു. അത്യാസന്ന നിലയില്‍ എത്തുന്ന രോഗികളെ ട്രോളിയില്‍ തന്നെ മണിക്കൂറുകളോളം കിടത്തേണ്ട ദുരവസ്ഥയാണ്.് എല്ലാവിധ സംവിധാനവുമുള്ള അത്യാഹിത വിഭാഗത്തില്‍ ആകെ ഉള്ളത് എട്ട് കിടക്കകളാണ.് എന്നാല്‍ നിത്യേന നിരവധി രോഗികള്‍ എത്തുമ്പോള്‍ കിടക്കകള്‍ അപര്യാപ്തമാകും. അപകടാവസ്ഥയിലെത്തുന്ന രോഗികള്‍ക്ക് വീല്‍ ചെയറില്‍ കിടത്തി ചികിത്സ നല്‍കേണ്ട ഗതികേടിലാണ്. ഇവര്‍ക്ക് കൃത്രിമ ശ്വാസം നല്‍കാന്‍ ഘടിപ്പിക്കുന്ന ഉപകരണങ്ങള്‍ക്കും ചലനം സംഭവിക്കുന്നത് ജീവന് തന്നെ ഭീഷണി ഉയര്‍ത്തുകയാണ.് ഇന്നലെ മാവേലിക്കരയില്‍ നിന്നും ആംബുലന്‍സില്‍ എത്തിച്ച ഹൃദ്രോഗിയായ രാമന്‍ കുട്ടിക്ക് മുഖത്ത് കൃത്രിമ ശ്വാസോച്ഛാ സം നല്‍കുന്നതിനായി ഘടിപ്പിച്ച ഉപകരണവുമായി മണിക്കൂറുകളോളം സ്ട്രച്ചറില്‍ കിടക്കേണ്ടി വന്നു. കിടക്കകളുടെ അപര്യാപ്തത പരിഹരിക്കണമെന്ന് രണ്ടു പ്രാവാശ്യം സന്ദര്‍ശനം നടത്തിയ മന്ത്രി കെ കെ , ഷൈലജ ആശുപത്രി അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയെങ്കിലുംനടപ്പായില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.