മുഹമ്മ: വിജിലന്‍സ് സംഘം വീണ്ടും മണ്ണഞ്ചേരി വില്ലേജ് ഓഫീസിലെത്തി തെളിവുകള്‍ ശേഖരിച്ചു. വിരമിച്ച വില്ലേജ്മാന്‍ രണ്ടു വര്‍ഷമായി ജോലി ചെയ്യുന്നതിനെക്കുറിച്ച് മറ്റുജീവനരക്കാരില് നിന്നും വിവരങ്ങള്‍ ആരാഞ്ഞു. ഇതിനിടെ വഴിവിട്ട പ്രവര്‍ത്തനം നടത്തിയ വില്ലേജ് ഓഫീസര്‍ നസീറിനെ ജില്ലാ കളക്ടര്‍ സ്ഥലം മാറ്റി. ചെറുതന വില്ലേജിലേയ്ക്കാണ് ഇയാളെ സ്ഥലം മാറ്റിയത്. കഴിഞ്ഞ ദിവസം വിജിലന്‍സ് വില്ലേജ് ഓഫീസിലെത്തിയപ്പോഴാണ് വിരമിച്ച വില്ലേജുമാന്‍ ജോലി ചെയ്യുന്നതായി കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് ജില്ലാകളക്ടര്‍ക്ക് നല്കിയ റിപ്പോട്ടിന്റെ അടിസ്ഥാനത്തിലാണ് വില്ലേജ് ഓഫീസറെ സ്ഥലം മാറ്റിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: