ആലപ്പുഴ: ലീഗല്‍ മെട്രോളജി വകുപ്പും, വാണിജ്യ നികുതി ഉദ്യോഗസ്ഥരും പരിശോധന നടത്തി വ്യാപാരികളെ ദ്രോഹിക്കുന്നതില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി 11ന് സംസ്ഥാന വ്യാപകമായി കടകളടച്ച് പണിമുടക്കും. ഹോട്ടലുകളും മെഡിക്കല്‍ ഷോപ്പുകളും അടക്കം അന്നേ ദിവസം അടച്ചിടുമെന്ന് സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീനും ജനറല്‍ സെക്രട്ടറി രാജു അപ്സരയും പറഞ്ഞു.
ചെറിയ നിരക്കില്‍ നികുതിയടച്ച് സ്റ്റോക്ക് ചെയ്ത പല സാധനങ്ങള്‍ക്കും ജിഎസ്ടിയില്‍ 18 ശതമാനവും അതില്‍ കൂടുതലും നിരക്കാണ്. ഇത്തരം സാധനങ്ങള്‍ എംആര്‍പി വിലയില്‍ വിറ്റാല്‍ കനത്ത നഷ്ടം സഹിക്കേണ്ടി വരും. ജിഎസ്ടിയുടെ സുഗമമായ നടത്തിപ്പിന് റിട്ടേണ്‍ സമര്‍പ്പിക്കാന്‍ മൂന്ന് മാസത്തെ സാവകാശം നല്‍കുമെന്ന സര്‍ക്കാര്‍ ഉറപ്പ് പാലിക്കാതെ ലീഗല്‍ മെട്രോളജി വകുപ്പും, വാണിജ്യ നികുതി ഉദ്യോഗസ്ഥരും അനധികൃത പരിശോധന നടത്തി വ്യാപാരികളെ ദ്രോഹിക്കുകയാണ്.
ഉടന്‍ പരിഹാരമുണ്ടായില്ലങ്കില്‍ 11 ന് ആലപ്പുഴയില്‍ നടക്കുന്ന സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം കൂടുതല്‍ കടുത്ത സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്നും അവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: