കശാപ്പുശാലകള്‍ നവീകരിക്കാന്‍ നല്‍കിയത് 68കോടി സബ്‌സിഡി ; കേരളത്തിന് ലഭിച്ചത് പത്തു കോടി

Wednesday 5 July 2017 8:44 pm IST

ന്യൂദല്‍ഹി: കശാപ്പുശാലകള്‍ നവീകരിക്കാന്‍ 2014 മുതല്‍ 2017 വരെ മോദി സര്‍ക്കാര്‍ നല്‍കിയത് 68 കോടി രൂപ. വിവരാവകാശനിയമ പ്രകാരം ലഭിച്ച മറുപടിയിലാണ് ഇക്കാര്യം. വിവിധ സംസ്ഥാനങ്ങള്‍ക്കാണ് പണം നല്‍കിയത്. കശാപ്പുശാലകള്‍ നവീകരിക്കാനും അങ്ങനെ വൃത്തിയുള്ള ഇറച്ചി ലഭ്യമാക്കാനും നടപടി എടുക്കുകയും സബ്സിഡി നല്‍കുകയും ചെയ്ത് മോദി സര്‍ക്കാരിനെതിരെയാണ് ഒരു വിഭാഗം ബീഫ് വിലക്കെന്ന പേരില്‍ കോലാഹലമുണ്ടാക്കുന്നത്. വിവിധ സംസ്ഥാനങ്ങള്‍ നടത്തുന്ന കശാപ്പുശാലകള്‍ നവീകരിക്കാനാണ് പണം നല്‍കിയത്. ഒരു ശാലയ്ക്ക് കേന്ദ്ര പദ്ധതി പ്രകാരം 15 കോടി വരെ നല്‍കാം. അങ്ങനെ കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ തുക നല്‍കിയത് നാഗാലാന്‍ഡിനാണ് 8.92 കോടി. രണ്ടാമത് കേരളമാണ്. കേരളത്തിന് നല്‍കിയത് 4.18 കോടി രൂപയാണ്.2015 2016ലും ആന്ധ്രക്ക് ആറു കോടി നല്‍കിയപ്പോള്‍ കേരളത്തിന് നല്‍കിയത് 5.86 കോടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.