മോഷണം നടത്തിയ യുവതി പിടിയില്‍

Wednesday 5 July 2017 8:56 pm IST

തൃശൂര്‍: ഒല്ലൂരിലെ സ്വകാര്യ റോള്‍ഡ് ഗോള്‍ഡ് നിര്‍മ്മാണശാലയില്‍ നിന്ന് മോഷണം നടത്തിയ യുവതിയെ ഒല്ലൂര്‍ പോലീസ് പിടികൂടി. ഒല്ലൂര്‍ ഇന്റസ്ട്രിയല്‍ എസ്‌റ്റേറ്റിലെ റോള്‍ഡ്‌ഗോള്‍ഡ് നിര്‍മ്മാണശാലയില്‍ നിന്ന് 50,000 രൂപയുടെ ചെമ്പിന്റെ അസംസ്‌കൃത വസ്തുകള്‍ മോഷ്ടിച്ച പാലിയേക്കരയില്‍ താമസിക്കുന്ന തമിഴ്‌നാട് വില്ലുപുരം സ്വദേശി ശശികല (27) യെയാണ് പിടികൂടിയത്. മോഷ്ടിച്ച ചെമ്പ് സിസിടിവില്‍ കണ്ട ഒല്ലൂര്‍ പോലീസ് പട്ടാമ്പിയിലെ ഒരു കടയില്‍ നിന്ന് ഇത് കണ്ടെടുത്തു. വീണ്ടും കഴിഞ്ഞ ദിവസം മോഷണത്തിന് എത്തിയപ്പേഴാണ് പിടിയിലായത.്‌

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.