റവന്യൂ ജീവനക്കാര്‍ പണിമുടക്കി

Wednesday 5 July 2017 8:57 pm IST

തൃശൂര്‍: കോഴിക്കോട് ചെമ്പനോട് കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് റവന്യൂ ജീവനക്കാരെ മുഴുവന്‍ അഴിമതിക്കാരായി ചിത്രീകരിക്കുന്ന സമീപനം വിജിലന്‍സിന്റെ ഭാഗത്തു നിന്ന് ഉണ്ടായതില്‍ പ്രതിഷേധിച്ച് റവന്യൂവകുപ്പു ജീവനക്കാര്‍ ഇന്നലെ കൂട്ട അവധി എടുത്ത് പ്രതിഷേധിച്ചു. സമരത്തെക്കുറിച്ചറിയാതെ വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ക്കും മറ്റു സേവനങ്ങള്‍ക്കുമായി വില്ലേജ് ഓഫീസുകളിലും താലൂക്ക് ഓഫീസുകളിലും എത്തി നിരവധി പേരാണ് മടങ്ങി പോയത്. റവന്യൂ ജീവനക്കാര്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച്‌കൊണ്ട് എന്‍ജിഒ സംഘിന്റെ ആഭിമുഖ്യത്തില്‍ തൃശൂര്‍ കളക്‌ട്രേറ്റിന് മുന്നില്‍ പ്രതിഷേധയോഗം സംഘടിപ്പിച്ചു. സംസ്ഥാ ജോ.സെക്രട്ടറി കെ.എം.രാജീവ് ഉദ്ഘാടനം ചെയ്തു. എംകെ.നരേന്ദ്രന്‍, വിഎസ്.ഗോപിനാഥ്, കെഎം.സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. പ്രതിഷേധ പ്രകടനത്തിന് വി.വിശ്വകുമാര്‍, കെപി.കൃഷ്ണദാസ്, വി.ഹരികുമാര്‍, പ്രശാന്ത് തുടങ്ങിയവര്‍ സംസാരിച്ചു.