ഗ്രൂപ്പ് പോര്: കെ.കരുണാകരന്റെ ജന്മദിനാചരണം വേണ്ടെന്ന് ഡിസിസി

Wednesday 5 July 2017 8:57 pm IST

തൃശൂര്‍: ഗ്രൂപ്പ് പോര് ശക്തമായതോടെ കെ.കരുണാകരന്റെ ജന്മദിനാചരണം വേണ്ടെന്ന് ഡിസിസി. മുരളീ മന്ദിരത്തില്‍ ഐ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ ജന്മദിനാചരണം. ഡിസിസി പ്രസിഡന്റ് ഉല്‍പ്പെടെയുള്ളവര്‍ പങ്കെടുത്തില്ല. കെ. കരുണാകരന്റെ പേരിലുള്ള ഡിസിസി ഓഫീസില്‍ അനുവാദം നല്‍കാഞ്ഞതിനാല്‍ സി.എന്‍ ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ 99 -മത് ജന്മ വാര്‍ഷികദിനം പുഷ്പാര്‍ച്ചനകളോടെ മുരളീമന്ദിരത്തില്‍നടത്തി. എ ഗ്രൂപ്പ് പൂര്‍ണ്ണമായും വിട്ടുനിന്നു. മകള്‍ പത്മജയും പങ്കെടുത്തില്ല. കഴിഞ്ഞ വര്‍ഷം ഡിസിസി ഓഫീസില്‍ ജന്മദിനാചരണം വിപുലമായി നടത്തിയിരുന്നു. ലീഡറുടെ ജന്മ ശതാബ്ദി ആഘോഷങ്ങളുടെ തുടക്കം കൂടിയായിരുന്നു ഇന്നലെ. കെ.പി.സി.സി. ജനറല്‍ സെക്രട്ടറി പദ്മജ വേണുഗോപാലിന്റെ മകനും ലീഡറുടെ കൊച്ചുമകനുമായ കരുണ്‍ മേനോന്‍ സന്നിഹിതനായിരുന്നു. അഡ്വ. തേറമ്പില്‍ രാമകൃഷ്ണന്‍, ഭാസ്‌കരന്‍ നായര്‍, കെ. പി. വിശ്വനാഥന്‍, ജോസഫ് ചാലിശ്ശേരി, അഡ്വ. വി. ബലറാം, ടി.വി. ചന്ദ്രമോഹന്‍, തുടങ്ങയവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.