ആമ്പല്ലൂര്‍ : മദ്യ നയത്തെതുടര്ന്ന് പാലിയേക്കര ദേശീയപാതക്കു സമീപം അടച്ചുപൂട്ടിയ ബവ്റിജസ് ഔട്ട്ലെറ്റ് കല്ലൂരില്‍ പ്രവര്‍ത്തനമാരംഭിച്ചു. പാടം വഴിയിലെ പ്രിയദര്‍ശനി ഓട്ടുക്കമ്പനിയ്ക്കു സമീപമുള്ള കെട്ടിടത്തിലാണ് ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെ പ്രവര്‍ത്തനമാരംഭിച്ചത്.
പാലിയേക്കരയില്‍ നിന്ന് ജനവാസ കേന്ദ്രമായ ചിറ്റിശേരിയിലേയ്ക്ക് ബിവറേജസ് ഔട്ട്ലെറ്റ് മാറ്റിസ്ഥാപിച്ചെങ്കിലും സമീപവാസികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് അടച്ചുപൂട്ടുകയായിരുന്നു. ഇതിനിടെ അപ്രതീക്ഷിതമായാണ് വന്‍ പൊലിസ് സാന്നിദ്ധ്യത്തില്‍ കല്ലൂരില്‍ ബിവറേജസ് ഔട്ട്ലെറ്റ് തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചത്. യാതൊരു മുന്നറിയിപ്പില്ലാതെ തുറന്ന ഔട്ട്ലെറ്റില് ഒരു മണിക്കൂറിനകം ജനങ്ങള്‍ മദ്യം വാങ്ങാന്‍ എത്തി തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: