ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റു

Wednesday 5 July 2017 9:02 pm IST

മംഗളുരു: ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റു. സജിപ്പമുന്നൂര്‍ കണ്ടൂരിലെ ശരത്തിനാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ ശരത്തിനെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി ബണ്ട്വാള്‍ ബി.സി റോഡില്‍ വെച്ചാണ് ഒരു സംഘം ശരത്തിനെ വെട്ടിപ്പരിക്കേല്‍പിച്ചത്. ബി.സി റോഡില്‍ ഉദയ എന്ന ഇസ്തിരിക്കട നടത്തിവരികയാണ് ശരത്ത്. ചൊവ്വാഴ്ച രാത്രി ജോലി കഴിഞ്ഞ് കട പൂട്ടി വീട്ടിലേക്ക് പോകാനൊരുങ്ങുമ്പോഴാണ് അജ്ഞാത സംഘം ശരത്തിനെ ആക്രമിച്ചത്. വിവരമറിഞ്ഞ് എസ്പി സുധീര്‍ കുമാര്‍ റെഡ്ഡി സ്ഥലത്തെത്തി. അക്രമ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പോലീസ് പിക്കറ്റിംഗ് ഏര്‍പ്പെടുത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.