ആലപ്പുഴ: ജിഎസ്ടി നിലവില്‍ വന്നതിനെത്തുടര്‍ന്ന് കോഴികളുടെ ടാക്സ് പൂര്‍ണമായും നീക്കം ചെയ്തിട്ടും കുത്തക ലോബികള്‍ കൃത്രിമക്ഷാമം സൃഷ്ടിച്ച് വില അനുദിനം വര്‍ദ്ധിപ്പിക്കുകയാണെന്ന് ചിക്കന്‍ മര്‍ച്ചന്റ്സ് അസോസിയേഷന് ഭാരവാഹികളായ കെ.എം. നസീര്‍, എസ്.എച്ച്. ഷിഹാബുദീന്‍, അന്‍സില്‍ എന്നിവര്‍ പറഞ്ഞു. ഇതില്‍ പ്രതിഷേധിച്ച് ഇന്നും നാളെയും ആലപ്പുഴനഗരത്തിലെ ചിക്കന്‍ വ്യാപാരികള്‍ കടകള്‍ അടച്ചിട്ട് പ്രതിഷേധിക്കും. നാല്പതോളം വ്യാപാരികള്‍ സമരത്തില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: