ചേര്‍ത്തല: കണ്ടയ്നര്‍ ലോറി ഇടിച്ച് യുവാവിന് ഗുരുതരമായി പരിക്ക്. പട്ടണക്കാട് പഞ്ചായത്ത് ആറാം വാര്‍ഡില്‍ വാക്കയില്‍ പരേതനായ ഹിദായത്തല്ലായുടെ മകന് മുഹമ്മദ് അസ്ലം (22) ആണ് പരുക്കേറ്റത്. ദേശീയ പാതയില്‍ പട്ടണക്കാട് പെട്രോള്‍ പമ്പിന് സമീപം കഴിഞ്ഞ ദിവസം രാത്രി ഒന്‍പതിനായിരുന്നു അപകടം. ഗുരുതരമായി പരുക്കേറ്റ ഇയാളെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഞ്ഞിക്കുഴിയിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ ഇയാല്‍ ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടത്തില്‍പ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: